¡Sorpréndeme!

കോഴിക്കോടുകാരി ഫേസ്ബുക്ക് കാമുകനെ തേടി കണ്ണൂരില്‍, പിന്നെ സംഭവിച്ചത് | Oneindia Malayalam

2017-10-31 1 Dailymotion

Girl Escaped From A Tragedy In Kannur

ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്യുന്നതും പിന്നീട് പ്രണയത്തിലാകുന്നതും പറ്റിക്കപ്പെടുന്നതുമായ കഥകള്‍ ഇന്ന് നമുക്ക് അത്ര പുതുമയല്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ വഴി യുവാവിനെ പരിചയപ്പെട്ടു കുടുങ്ങിയിരിക്കുകയാണ് പ്ലസ്ടു വിദ്യാര്‍ഥിനി. കണ്ണൂരാണ് സംഭവം. നഗരത്തിലെത്തിയപ്പോഴാണ് താന്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തി ഇവിടെയില്ല എന്ന് പെണ്‍കുട്ടിക്ക് മനസിലായത്. അതോടെ ഇനി എന്തു ചെയ്യുമെന്നായി ചിന്ത. വീട്ടിലേക്ക് തിരിക്കാന്‍ മടി. നാടുവിട്ടാലോ എന്നായി ചിന്ത. ഈ ഘട്ടത്തിലാണ് മറ്റൊരു യുവതിയെ പെണ്‍കുട്ടി പരിചയപ്പെടുന്നത്. എങ്ങനെ ബെംഗളൂരുവില്‍ പോകുമെന്ന് യുവതിയോട് പെണ്‍കുട്ടി അന്വേഷിച്ചു. യുവതിക്ക് പെണ്‍കുട്ടിയുടെ ചോദ്യത്തില്‍ സംശയം തോന്നി. കാര്യത്തിന്റെ ഗൗരവം യുവതിക്ക് ബോധ്യപ്പെട്ടു. യുവതി പെണ്‍കുട്ടിയെ തന്ത്രപൂര്‍വം ഓട്ടോയില്‍ കയറ്റി. നേരെ പോയത് കണ്ണപുരം പോലീസ് സ്‌റ്റേഷനിലേക്ക്. ...